ആദ്യ ദിനത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മമ്മൂട്ടിയുടെ കസബ

Featured, Movie

കൊച്ചി : റിലീസ് ചെയ്ത് ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മമ്മൂട്ടി ചിത്രം കസബ. ദുല്‍ഖര്‍ സല്‍മാന്റെ കലി, ചാര്‍ലി എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് കസബ ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്. 101 തീയറ്ററുകളിലായി (Kasaba movie released record collection)പ്രദര്‍ശനത്തിനെത്തിയ കസബ റിലീസ് ദിനത്തില്‍ തന്നെ രണ്ട് കോടി രൂപ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കരാണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ് നിര്‍മ്മിച്ച ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് വിതരണത്തിനെത്തിച്ചിരിക്കുന്നത്.

കസബ റിലീസ് ചെയ്ത മിക്ക തീയറ്ററുകളും ഹൗസ് ഫുള്ളാണ്. ദുല്‍ഖര്‍ ചിത്രം കലി ആദ്യദിന കളക്ഷനായി നേടിയത് രണ്ട് കോടി 34 ലക്ഷം രൂപയായിരുന്നു. രണ്ട് കോടി 20 ലക്ഷമായിരുന്നു മോഹന്‍ലാല്‍ ചിത്രം ലോഹത്തിന്റെ കളക്ഷന്‍(Kasaba movie released record collection). ദുല്‍ഖറിന്റെ തന്നെ ചാര്‍ലിയാണ് തൊട്ടുപിന്നില്‍.

ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരള കര്‍ണാടക അതിര്‍ത്തിയിലെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കസബയിലെ മമ്മൂട്ടി കഥാപാത്രം. ബംഗളൂരു, ബംരാരപ്പെട്ട്, കൊച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമയില്‍ സമ്പത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.(Kasaba movie released record collection) ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ചിത്രത്തില്‍ നായികയായും എത്തുന്നു.