ശ്രീനഗറിലെ സംഘര്‍ഷം : സൗജന്യ യാത്രാ സൗകര്യമൊരുക്കി വിസ്താര എയര്‍ലൈന്‍സ്

Featured, Travel

ശ്രീനഗറിലെ  സംഘര്‍ഷം : സൗജന്യ യാത്രാ സൗകര്യമൊരുക്കി വിസ്താര എയര്‍ലൈന്‍സ്kashmir

ന്യൂഡല്‍ഹി : സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ,ശ്രീ നഗറിലേക്കും തിരിച്ചുമുള്ള സഞ്ചാരികള്‍ക്ക് ടാറ്റ സണ്‍സിന്റെ കീഴിലുള്ള വിസ്താര എയര്‍ലൈന്‍സ് സൗജന്യ യാത്രാ സൗകര്യമൊരുക്കി.ടിക്കറ്റ് എടുത്ത വിമാനത്തില്‍ യാത്ര തുടരാനാവാത്തവര്‍ക്കും പെട്ടന്ന് യാത്ര റദ്ദാക്കേണ്ടിവന്നവര്‍ക്കുമാണ് വിസ്താര ഇളവ് നല്‍കിയത്.ശ്രീനഗറിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അവിടേക്കു പോകുന്നവര്‍ക്കും മടങ്ങുന്നവര്‍ക്കും സൗജന്യമായി യാത്രാ ദിവസവും വിമാനവും മാറാന്‍ സാധിക്കും.visthara free ticket Srinagar sector

kashmir

ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുന്നതാണ്.ജൂലൈ 17 വരെ  ഈ സേവനം ഉണ്ടായിരിക്കും – വിസ്താര പത്രക്കുറിപ്പില്‍ അറിയിച്ചു.ഡല്‍ഹി വഴി ശ്രീനഗറിലേക്ക് പോകുന്ന മറ്റു നഗരങ്ങളിലുള്ളവര്‍ക്കും ഈ ഓഫര്‍ ലഭിക്കും.എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളും തിരക്കും കണക്കിലെടുത്ത് വിമാനം പുറപ്പെടുന്നതിന്‍റെ മൂന്നു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്താന്‍ യാത്രികരോട് വിസ്താര ആവശ്യപ്പെട്ടിട്ടുണ്ട്.visthara free ticket Srinagar sector