‘ഒപ്പ’ത്തിന്‍റെ സാന്‍റ് ആര്‍ട്ട് ട്രെയിലർ തരംഗമാകുന്നു

Featured, Movie

മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ പുതിയ ചിത്രം ഒപ്പത്തിന്‍റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ ആകാംഷ നിറച്ചു കഴിഞ്ഞു. സാന്‍റ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ മണൽ തരികളിൽ വരച്ച ഒപ്പത്തിന്‍റെ ട്രെയിലറാണ് ഇപ്പോൾ തരംഗമാകുന്നത്(oppam movie trailer in sand art ).

ഒപ്പത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരാണ് സാന്‍റ് ആർട്ട് ചെയ്ത് ട്രെയിലർ പുറത്തിറക്കിയത്.

oppam

മോഹൻലാൽ അന്ധനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലറാണ് ഒപ്പം. ആശി‍ർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി (oppam movie trailer in sand art )പെരുമ്പാവൂരാണ് നിർമ്മാണം. ഒരു ഫ്‌ളാറ്റിൽ അരങ്ങേറുന്ന കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയായ കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുക.

വില്ലനായി എത്തുന്നത് സമുദ്രക്കനിയാണ്. വിമലാരാമനും അനുശ്രീയുമാണ് നായികമാ‍ർ. മാമുക്കോയ, നെടുമുടിവേണു, ,രഞ്ജി പണിക്കർ, ഷാജോൺ, ഗണേഷ്‌കുമാ‍ർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഒാണത്തിന് ചിത്രം തിയേറ്ററുകളിലെത്തും(oppam movie trailer in sand art ).