ഒ ബി സിക്കാര്‍ക്ക് പരീക്ഷാ പരിശീലനത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു .

Featured, News

തിരുവനന്തപുരം : ഒ ബി സി / ഒ ഇ സി  വിഭാഗത്തില്‍  ഉള്‍പ്പെടുന്ന  വിദ്യാര്‍ത്ഥികള്‍ക്കും , ഉദ്യോഗാര്‍ത്ഥികള്‍ ക്കും  വിവിധ  മത്സര  പരീക്ഷാ  പരിശീലനത്തിന്  ധന സഹായം  നല്‍കുന്നതിനായി  പിന്നാക്ക സമുദായ  വികസന  വകുപ്പ്  നടപ്പാക്കുന്ന  പദ്ധതി യാണ്  എംപ്ലോയബിലിറ്റി  എന്‍ ഹാന്‍ സ് മെന്‍റ്  പ്രോഗ്രാം . പി എസ് സി /യുപിഎസ്സ്സി / എസ് എസ് സി / റെയില്‍വേ  തുടങ്ങിയവ  നടത്തുന്ന  വിവിധ  മത്സര പരീക്ഷ കള്‍  മെഡിക്കല്‍ /എഞ്ചിനീയറിംഗ്  എന്ട്രന്‍സ്  പരിശീലനം  ഐ എ എസ്  പരിശീലനം  ബാങ്കിംഗ്  മേഖലയിലെ  വിവിധ  പരീക്ഷകള്‍  എന്നിവയ്ക്കുള്ള  പരിശീലന ത്തിനാണ്  ധനസഹായം  അനുവദിക്കുന്നത് .coaching fees

കുറഞ്ഞത്‌  അഞ്ചു   വര്‍ഷത്തെയെങ്കിലും  സേവനപാരമ്പര്യ മുള്ള  പ്രശസ്തമായ  പരിശീലന  കേന്ദ്ര ങ്ങളില്‍  പരിശീലനത്തിന്  ചേര്‍ന്ന വര്‍ക്കും , ചേരാന്‍ ഉദ്ദേശിക്കുന്ന വര്‍ക്കും  അപേക്ഷിക്കാം , വാര്‍ഷിക  വരുമാനം  രണ്ട്  ലക്ഷം  രൂപയില്‍  കൂടാത്ത  സംസ്ഥാനത്തെ  ഒ ബി സി  ലിസ്റ്റില്‍  ഉള്‍പെട്ട  സമുദായാംഗങ്ങള്‍ക്ക്  അപേക്ഷിക്കാം . പ്രായ പരിധി  മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്ട്രന്‍സ്  കോച്ചിംഗ്  17 നും  20 നും മധ്യേ . മറ്റു  സ്കീമുകള്‍ക്ക്  അതതു  തസ്തികകള്‍ക്ക്  ഒ ബി സി  വിഭാഗത്തിന്  നിശ്ചയിചിരിക്കുന്ന  പ്രായ പരിധി . മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ ട്രെന്‍സ്  പരിശീലനത്തിന്  സഹായത്തിനായി  അപേക്ഷിക്കുന്നവര്‍ക്ക്  17 വയസ്  പൂര്‍ത്തിയായിരി ക്കണം .coaching fees

നിലവില്‍  ഹയര്‍  സെക്കണ്ടറി ക്ക്  പഠി ച്ചു കൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കാന്‍  അര്‍ഹരല്ല . കഴിഞ്ഞ  3  വര്‍ഷത്തിനുള്ളില്‍  (2013-14,2014-15,2015-16)  ഹയര്‍സെക്കന്‍ഡറി  പരീക്ഷ  80 ശതമാനമോ  അതിലധികമോ  മാര്‍ക്കോടെ  വിജയിച്ചവര്‍ക്ക്  മാത്രമെ  അപേക്ഷിക്കാനാവൂ     അപേക്ഷിക്കേണ്ട  വിധം . www.bcdd.kerala.gov.in എന്ന  വെബ് സൈറ്റ്  വഴി  ഓണ്‍ ലൈന്‍  ആയി  വേണം  അപേക്ഷിക്കാന്‍. അടിസ്ഥാന  യോഗ്യതാ  പരീക്ഷയില്‍  കരസ്ഥമാക്കിയ  മാര്‍ക്കിന്‍റെ  ശതമാനം , വാര്‍ഷികവരുമാനം  എന്നിവ  അടിസ്ഥാനമാക്കി  ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതും  പ്രോവിഷണല്‍  ലിസ്റ്റ്  ഇതേ  വെബ് സൈറ്റില്‍  പ്രസിദ്ധീകരിക്കുന്നതുമാണ് .coaching fees

കരട്  ലിസ്റ്റില്‍  ഉള്‍പ്പെട്ടവര്‍  മാത്രം  അപേക്ഷയുടെ പ്രിന്‍റ് ഔട്ട്‌  അനുബന്ധ  രേഖകള്‍  എന്നിവ  നിര്‍ദേശിക്കപ്പെടുന്ന  തിയ്യതിക്കകം  പിന്നാക്ക സമുദായ  വികസന  വകുപ്പ്  മേഖലാ  ഡെപ്യൂട്ടി  ഡയറക്ടര്‍ ക്ക്  സമര്‍പ്പിക്കണം . ഓണ്‍ലൈന്‍  ആയി  അപേക്ഷ  സമര്‍പ്പിക്കുന്നതിനു  ചുവടെ  പറയുന്ന വിവരങ്ങള്‍  ആവശ്യമാണ്‌ . വരുമാന  സര്‍ട്ടിഫിക്കറ്റിന്‍റെ   നമ്പറും  തിയ്യതിയും .( ഒരു  വര്‍ഷത്തിനകം  ലഭ്യമായത് )  വിദ്യാഭ്യാസ  യോഗ്യത , സര്‍ട്ടിഫിക്കറ്റിലെ  വിവരങ്ങള്‍ , അപേക്ഷകന്‍റെ  പേരില്‍  ഉള്ള  ബാങ്ക്  അക്കൌണ്ട്  സംബന്ധിച്ച  വിവരങ്ങള്‍ , ഇ -മെയില്‍  വിലാസം , കോഴ്സ്  സംബന്ധമായ  വിവരങ്ങള്‍  റേഷന്‍  കാര്‍ഡ്  നമ്പര്‍ , പരിശീലനം നടത്തുന്ന  സ്ഥാപനത്തെ  സംബന്ധിച്ച  വിവരങ്ങള്‍ . ഓണ്‍ലൈന്‍  അപേക്ഷക്കും  വിശദ വിവരങ്ങള്‍ക്കും  www.bcdd.kerala.gov.in സന്ദര്‍ശിക്കുക . ഓണ്‍ലൈന്‍  അപേക്ഷ  സ്വീകരിക്കുന്ന  അവസാന തിയ്യതി  നവംബര്‍  14coaching fees