17 രൂപയുമായി ഹിസാറില്‍ നിന്നും വണ്ടികയറിയെത്തി മാധ്യമ സാമ്രാജ്യം പണിത സുഭാഷ് ചന്ദ്രയുടെ കഥ

Life

6 വര്‍ഷം മുമ്പ് ഹരിയാനയിലെ ഹിസാറില്‍ നിന്നും 17 രൂപയുമായി വണ്ടി കയറി ഡെല്‍ഹിയിലെത്തിയ സുഭാഷ് ചന്ദ്ര വിസ്മയകരമായ കയറ്റിറക്കങ്ങളിലൂടെ മാധ്യമ സാമ്രാജ്യം കെട്ടിപൊക്കിയ കഥയാണ് അദ്ദേഹത്തിന്റെ തന്റെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന ദ സെഡ് ഫാക്ടര്‍ പറയുന്നത്. ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഓട്ടോബയോഗ്രഫി പുറത്തിറക്കിയത്.അരനൂറ്റാണ്ടുകള്‍ക്കു മുമ്പ് വന്‍ സ്വപ്‌നങ്ങള്‍ കാണുകയും അസാധരണമായ നിശ്ചയദാര്‍ഢ്യത്തിന്റെ മുടക്കുമുതലുമായി കണ്ട സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തതാണ് സുഭാഷ് ചന്ദ്രയുടെ ജീവിത വിജയ രഹസ്യം.

സീടിവി എന്ന മാധ്യമ സാമ്രാജ്യത്തിന്റെ ഉടമയായി എത്തിയതു വരെയുള്ള ജീവിത കഥകള്‍ക്ക് ബോളിവുഡ് ചിത്രങ്ങളുടെ ചേരുവകളുണ്ട്.പല ബിസിനസുകളും നടത്തിയാണ് മാധ്യമ രംഗത്തേക്ക് സുഭാഷ് ചന്ദ്ര കടന്നുവന്നത്. കുടുംബത്തിനു വന്ന സാമ്പത്തിക ബാധ്യതകള്‍ വീട്ടാനാണ് ഹിസാറില്‍ നിന്നും സുഭാഷ് ചന്ദ്ര ഡെല്‍ഹിയിലെത്തിയത്.

ഇന്ത്യയിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ സീ ടിവി 1992 ല്‍ ആരംഭിക്കുമ്പോളും ഭാവിയെ കുറിച്ച് ശോഭനമായ ചിന്തകളാല്‍ സമ്പുഷ്ടമായിരുന്നു. ഇന്ത്യയിലെ ഒരോ വീട്ടിലും സീടിവിയുടെ ചാനലുകള്‍ എത്തി. പതിനായിരത്തോളം പേര്‍ക്ക് നേരിട്ടു തൊഴില്‍ നല്‍കുന്ന സംരഭകനാണ് ഇന്ന് സുഭാഷ് ചന്ദ്ര.വിദ്യാഭ്യാസ മേഖലയിലും സുഭാഷ് ചന്ദ്രയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഗ്രാമങ്ങളിലെ എകല്‍ വിദ്യാലയങ്ങള്‍ അരലക്ഷത്തോളം വരും. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകള്‍.

സുഭാഷ് ചന്ദ്രയുടെ ജീവചരിത്ര ഗ്രന്ഥമായ ദി സെഡ് ഫാക്ടര്‍ – മൈ ജേര്‍ണി അസ് റോംഗ് മാന്‍ അറ്റ് ദ റൈറ്റ് ടൈം. -ഹാര്‍പര്‍കോളിന്‍സാണ് പുറത്തിറക്കിയിരിക്കുന്നത് പ്രന്‍ജാല്‍ ശര്‍മയും പുസ്തകത്തിന്റെ സഹ എഴുത്തുകരാനാണ്. ആമസോണ്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ പുസ്തകം ലഭ്യമാണ്.