4ജി സേവനം : എയര്‍ടെല്‍ വീഡിയോകോണുമായി സഹകരിക്കുന്നു.

Business, Featured

കൊല്‍ക്കത്ത: രാജ്യത്ത് വിപുലമായ 4ജി സേവനം നല്കുന്നതിലേക്കായി ഭാരതി എയര്‍ടെല്‍ വീഡിയോകോണുമായി സഹകരിക്കുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും  വലിയ  ഹൈസ്പീഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്പെക്ട്രം പ്രദാനം ചെയ്യുന്ന മുകേഷ് അംബാനിയുടെ റിലയ്ന്‍സ്  ജിയോ ഇന്‍ഫോകോമിനു ഇത് ഭീഷണിയാകും . ആറു സര്‍ക്കികളിലാണ് എയര്‍ടെല്‍ വീഡിയോകോണുമായി സഹകരിക്കുന്നത്.

ആറു സര്‍ക്കിളുകളിലേക്കുമായി 60 മെഗാഹെട്സിന്റെ ബാന്‍ഡ് വിട്ത്ത് ഏറ്റെടുക്കുമ്പോള്‍ ആകെ 700 മെഗാഹെട്സിന്റെ പാന്- ഇന്ത്യ 3 ജി / 4ജി സ്പെക്ട്രം എയര്‍ടെല്ലിനു സ്വന്തമാകും. റിലയന്സ് ജിയോയുടെ പാന്‍-ഇന്ത്യ 3 ജി / 4ജി  സ്പെക്ട്രം 640 മെഗാഹെട്സാണ് – പ്രമുഖ ബ്രോക്കറേജ് കമ്പനിയായ ഗോള്‍ഡ്‌മാന്‍ സാച്ചസ്പറയുന്നു.

ഇരുപത്തിരണ്ട് സര്‍ക്കിളുകളിലും ചേര്‍ന്ന് ഇപ്പോള്‍ കമ്പനി  3 ജി / 4ജി സേവനങ്ങള്‍ നല്‍കുന്ന എല്ലാ മെട്രോ സ്റ്റേഷനുകളിലും കാറ്റഗറി എ പ്രദേശങ്ങളിലും എയര്‍ടെല്‍ സംവിധാനം ലഭ്യമാകും.

വീഡിയോകോണുമായി കൈകോര്‍ക്കുക വഴി ഐഡിയ സെല്ലുലാര്‍ (402 മെഗാഹെട്സ്), വോഡഫോണ്‍ ഇന്ത്യ (316  മെഗാഹെട്സ്) ,  റിലയന്സ് ജിയോ (640 മെഗാഹെട്സ്)  എന്നിവയെക്കാള്‍  മികച്ച സേവനം എയര്‍ടെല്ലിനു ഉറപ്പുവരുത്താന്‍ കഴിയും –  ഗോള്‍ഡ്‌മാന്‍ സാച്ചസ് ചൂണ്ടികാട്ടി. വീഡിയോകോണ്‍  കൂട്ടുകെട്ടിലൂടെ എയര്‍ടെല്ലിനു ഏറ്റവും ശക്തമായ സ്പെക്ട്രം ബാങ്കായി മാറാന്‍ സാധിക്കുമെന്ന് സ്വിസ്സ് ബ്രോക്കറേജ് കമ്പനി യുബിഎസ് അഭിപ്രായപ്പെട്ടു.