ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ 700 മില്യണ്‍ ഡോളര്‍ പ്രതീക്ഷിക്കു.nnu

Business, Featured

ബംഗളൂര്‍: അടുത്ത ഒരു വര്ത്തിനുള്ളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ 700 മില്യണ്‍ ഡോളര്‍
നികേഷപം പ്രതീക്ഷിക്കുന്നതായും,5000 തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുമെന്നും ഇന്നോവെന്‍ കാപിറ്റല്‍ പുറത്തുവിട്ട ഇന്ത്യ സ്റ്റാര്‍ട്ടപ് ഔട്ട്‌ ലുക്ക്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 130 ഇന്ത്യന്‍ സ്റ്റാര്‍ട്ട്‌പ്പുകള്‍ 700 മില്യണ്‍ യു എസ് ഡോളര്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്‌.
സ്നാപ്ഡില്‍,ഫ്രീചാര്‍ജ്,മിന്ത്ര,പ്രാക്ടോ,പോര്‍ടി,പെപ്പെര്ടാപ്,ബൈജ്യൂസ്‌,ഫാസോസ്,കാപില്ലരി
ടെക്നോളജീസ് ആന്‍ഡ്‌ മന്തന്‍ സിസ്റ്റം തുടങ്ങിയ എഴുപതോളം കമ്പനികള്‍ക്ക് വികസന ഘട്ടത്തില് വായ്പകള്‍ ഇന്നോവാന്‍ കാപിറ്റ്ല്‍ ഇന്ത്യ നല്കിയുട്ടുണ്ട്.
ഈ 130 സ്റ്റാര്‍ട്ട്‌പ്പുകള്‍ വഴി രാജ്യത്ത് 5000 ലധികം തൊഴില്‍ സാധ്യതകള്‍ സൃഷ്ട്ടിക്കപെടുമെന്നു പ്രതീക്ഷിക്കുന്നതായും ജോലിസ്ഥലങ്ങളില്‍ കാര്യമായ ലിംഗ ൈവവിധ്യം അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോട്ട് പ്രകാരം വെന്ച്ചര്‍ കാപ്പിറ്റല്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന 41% സ്റ്റാര്‍ട്ട്പ്പുകളുടെയും സ്ഥാപകര്‍ വനിതകളാണ് . ഇതില്‍ തന്നെ 31% പരിമിതമായ സാമ്പത്തിക മൂലധനവുമായി തുടങ്ങുന്ന സ്റ്റാര്‍ട്ട്‌പ്പുകള്‍ ആണെന്നും 29% എയിഞ്ചേല്‍ ഫണ്ടിംഗ് സ്വീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .

വല