സുസുകിയുടെ ജിക്സര്‍ റിയര്‍ ഡിസ്ക് വേരിയന്റ് ബൈക്ക് വിപണിയില്‍

Auto, Featured

കൊച്ചി : സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയുടെ  ജിക്സര്‍ റിയര്‍ ഡിസ്ക് വേരിയന്റ്  ബൈക്ക് വിപണിയിലെത്തി.

സുസുകി ജിക്സറിന്റെയും  ജിക്സര്‍  എസ്എഫിന്റെയും  ഉടമസ്ഥരുടെ ദേശീയ ഒത്തുചേരലായ  ജിക്സര്‍ ദിനാഘോഷത്തോടനുബന്ധിച്ച് കാക്കനാട് ഇന്‍ഫോപാര്‍ക്കിലാണ് പുതിയ ജികസര്‍ അവതരിപ്പിച്ചത്.

ഉപഭോക്താക്കളുടെ പിന്തുണയോടെ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങളും നവീന സാങ്കേതിക വിദ്യകളും തുടര്‍ന്നും അവതരപ്പിക്കുമെന്നും സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സതോഷി ഉച്ചിട അഭിപ്രായപ്പെട്ടു.

82,073 രൂപയാണ് കൊച്ചി എക്സ് ഷോറൂം ജിക്സറിന്റെ വില.