മഹീന്ദ്രയുടെ എസ് യു വി 500 ന്‍റെ പുതിയ പതിപ്പ് ഡബ്ല്യു 6 വിപണിയില്‍

Auto, Featured

മുംബൈ : തങ്ങളുടെ ഏറ്റവും മികച്ച എസ് യു വി 500 ന്‍റെ  പുതിയ പതിപ്പ് മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര പുറത്തിറക്കി. ഡബ്ല്യു 6 എന്ന പതിപ്പ് ഓട്ടോമാറ്റിക് ഗിയറിലാണ് കമ്പനി എത്തിച്ചിരിക്കുന്നത്. നവി മുംബൈ എക്സ്‌ ഷോറൂം വില 14.39 ലക്ഷം രൂപയാണ്. കമ്പനിയുടെ ഉയര്‍ന്ന സെഗ്മെന്റില്‍  ഓട്ടോ മാറ്റിക് ട്രാന്‍സ്മിഷന്‍ മഹീന്ദ്ര നല്‍കുന്നുണ്ടെങ്കിലും ഇടത്തരം സെഗ്മെന്റില്‍ ആദ്യമായാണ് ഓട്ടോ മാറ്റിക് ഗിയര്‍ മോഡല്‍ പരീക്ഷിക്കുന്നത്.

ഡബ്ല്യു 6 എഫ് ഡബ്ല്യു ഡി, ഡബ്ല്യു 8 എഫ് ഡബ്ല്യു ഡി, ഡബ്ല്യു 10 എഫ് ഡബ്ല്യു ഡി എന്നീ പതിപ്പുകളിലാണ്  നിലവില്‍ എക്സ് യുവിക്ക് ഓട്ടോ മാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുന്നത് .

ഓട്ടോ മാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനില്‍ മഹീന്ദ്ര മാറ്റം വരുത്തിയിട്ടില്ല. ജപ്പാനിലെ  ഐസിനില്‍ നിന്നും കടം കൊണ്ട 6 സ്പീഡ് ഓട്ടോ മാറ്റിക് ഗിയര്‍ ബോക്സ്‌ ആണ് എക്സ് യു വില്‍ മഹീന്ദ്ര ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം , മറ്റു ഹൈ ഏന്‍ഡ് പതിപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്ന  ചില ഫീച്ചറുകള്‍ ഡബ്ല്യു 6ല്‍ മഹീന്ദ്ര നല്‍കിയിട്ടില്ല.   ഡയ്നാമിക് അസ്സിസ്റ്റ്‌ റിവേഴ്സ്  പാര്‍ക്കിംഗ് ക്യാമറ, എക്സ്പ്രസ്സ്‌ അപ് ആന്‍ഡ്‌ ഡൌണ്‍ ഡ്രൈവര്‍ സൈഡ് വിന്‍ഡോ, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ് ഉള്ള സ്മാര്‍ട്ട്‌ കീ, ഡോര്‍ ലാംപ്സ് എന്നിവയാണ് ഉയര്‍ന്ന പതിപ്പില്‍ നിന്ന് ഇടത്തരം പതിപ്പിലെത്തുമ്പോള്‍ കമ്പനി ഒഴിവാക്കിയിട്ടുള്ളത്. സുരക്ഷയുടെ കാര്യത്തില്‍ ഉയര്‍ന്ന പതിപ്പിനെ അപേക്ഷിച്ച് ഇടത്തരം പതിപ്പില്‍ ചില ഫീച്ചറുകള്‍ മഹീന്ദ്ര വെട്ടിചുരുക്കിയിട്ടുണ്ട്.